CRIME
ആളൂരിന്റെ അഭിഭാഷകർ ജോളിക്ക് നിയമോപദേശം നൽകി
കൊയിലാണ്ടി: പോലീസ് കസ്റ്റഡി കഴിഞ്ഞ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ കൂടത്തായ കൊലപാതക പരമ്പരകേസിലെ മുഖ്യ പ്രതി ജോളിയെ രണ്ട് ദിവസത്തെ ക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി ആളൂരിന്റെ മൂന്ന് ജൂനിയർ വക്കീൽ മാരാണ് ഹാജരായത്. ഇവർ ജോളിയുമായി കോടതി മുറിയിൽ സംസാരിച്ചു. നിയമോപദേശം നൽകിയതായാണ് വിവരം. പോലീസ് പീഡിപ്പിച്ചതായി പറയാനും,സുഖമില്ലാത്തതിനാൽ ശല്യം ചെയ്യരുതെന്നും. കോടതിയിൽ പറയാൻ ജോളിയോടാവശ്യപ്പെട്ടു. പേടിക്കരുതെന്നും.എല്ലാ കാര്യത്തിലും, ആളൂർ വക്കീലും തങ്ങളും കൂടെയുണ്ടാവുമെന്നും അവർ ജോളിയോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ജോളിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്.
Comments