ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി; കേസെടുത്ത് പൊലീസ്

യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ കേസെടുത്ത് മരട് പൊലീസ്. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാൻ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത് എന്നാണ് പരാതിക്കാരി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്. ‘ചട്ടമ്പി’ സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയിൽ പറയുന്നു.

Comments

COMMENTS

error: Content is protected !!