വാട്സ് ആപ്പ് ഗ്രൂപ്പുമായ് ബന്ധമില്ലെന്ന് ചെന്നിത്തല
ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക വന്നാല്‍ കൂട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ആര്‍സി ബ്രിഗേഡ് വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് ആര്‍സി വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച. ‘ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’, ‘ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ എന്നെല്ലാമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച ചോർന്നത് വാർത്തയായത്.