വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിൽ

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്.

ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.  യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. 

മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു യുവതി. തൃശൂര്‍ സ്വദേശിയാണ് യുവതി. 

Comments

COMMENTS

error: Content is protected !!