വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു . സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്.


അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്.

ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർധിപ്പിച്ചത്. ഇത് ​ഗാർഹിക എൽപിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയർത്തി. 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്. 2022 മാർച്ചിൽ ആദ്യം 50 രൂപ വർധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വർധിപ്പിച്ചു. പിന്നീട് മെയ് മാസത്തിൽ 3.50 രൂപ ഉയർത്തി. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!