LOCAL NEWS
വായനക്കാരനെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മോഹനൻ ചേനോളി
വായനക്കാരനെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മോഹനൻ ചേനോളി അഭിപ്രായപ്പെട്ടു.മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ കോലായ വായനവേദി സംഘടിപ്പിച്ച ബഷീർ വായന പരിപാടിയിൽ ” ബഷീർ രചനകളിലെ ഭാഷാ ദേ ദങ്ങൾ ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എ സുബാഷ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ജയന്തി എൻ അദ്ധ്യക്ഷത വഹിച്ചു.രാധിക യു, കൗമുദി കളരിക്കുണ്ടി, ലിജി എൻ ബി എന്നിവർ സംസാരിച്ചു
Comments