LOCAL NEWS
സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി കൊയിലാണ്ടിയിലെ ഡ്രൈവർ മാതൃകയായി
കൊയിലാണ്ടി: നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ കെ ശേഖരൻ മാതൃകയായി. പന്തലായനി വെള്ളിലാട്ട് നിന്നും ചേലിയയിലെ വിവാഹത്തില്‍ പങ്കെടുത്ത ഒരു കുട്ടിയുടെ സ്വർണ്ണാഭരണമാണ് കളഞ്ഞ് പോയത്.വിവാഹശേഷം എയർപോർട്ടിലെക്ക് ഓർഡർ പോയപ്പോഴാണ് സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായ വിവരം അറിയുന്നത്. വാഹനത്തിൽ സ്വർണ്ണാഭരണം കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആഭരണം ഉടമയെ വിളിച്ചു നൽകുകയായിരുന്നു.
Comments