KERALAUncategorized
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട് മന്ത്രി മുഹമ്മദ് റിയാസ്
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ തക്കസമയത്ത് ഇടപെട്ട് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വൈകുന്നേരം ആക്കുളം പാലത്തിന് സമീപമുണ്ടായ അപകടത്തില്‍പ്പെട്ടയാള്‍ക്കാണ് മന്ത്രി രക്ഷകനായത്.
ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ ചോരയൊലിച്ച നിലയില്‍ വയോധികന്‍ ഇരിക്കുമ്പോഴാണ് മന്ത്രി ഇവിടെയെത്തിയത്. അപകടത്തില്‍പ്പെട്ടയാളെ പൈലറ്റ് വാഹനത്തില്‍ മന്ത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments