തുരങ്കപാത വഴി കോഴിക്കോട് മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് പാത വരുന്നു; പദ്ധതി പ്രഖ്യാപിച്ചത് നിധിന്‍ ഗഡ്കരി

കോഴിക്കോട്: ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് ആറുവരി പാത വരുന്നു. കോഴിക്കോട് – കുന്നമംഗലം – NIT മുക്കം – തിരുവമ്പാടി – ആനക്കാംപൊയില്‍ – മേപ്പാടി – മുട്ടില്‍ – കേണിച്ചിറ – പുല്‍പ്പള്ളി – കബനിഗിരി – മൈസൂര്‍ വഴിയാണ് എക്‌സ്പ്രസ് ഹൈവേ വരുന്നത്.
2024 അവസാനത്തോടെ 45മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുപ്പ് ആരംഭിച്ച് ജോലി ആരംഭിക്കാനാണ് പദ്ധതി. പണി പൂര്‍ത്തിയാവുന്നതോടെ കോഴിക്കോട് -മൈസൂര്‍ യാത്ര ദൂരം നാലു മണിക്കൂറായും കോഴിക്കോട് -ബാംഗ്ലൂര്‍ ദൂരം ആറു മണിക്കൂര്‍ ആയും കുറയും.


പുതിയ തുരങ്ക പാത വഴിയുള്ള നിര്‍ദ്ധിഷ്ട ഗ്രീന്‍ ഫീല്‍ഡ് പാതയില്‍ കര്‍ണാടകത്തില്‍ വനഭൂമി ഉള്‍പ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ ഫോറസ്റ്റ്, പശ്ചിമ ഘട്ട ക്ലിയറന്‍സും ആവശ്യമായി വരില്ല . നിലവിലെ താമരശ്ശേരി ചുരം ടൂറിസ്റ്റ് ഡ്രൈവ് ആയി മാറാനും സാധ്യത ഉണ്ട്. കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ആണ് പദ്ധതി പ്രഖ്യാപിച്ചത്.

 

Comments
error: Content is protected !!