ANNOUNCEMENTS
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാള്‍ മരിച്ചു
അരിക്കുളം : വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന അരിക്കുളം അരുൺ നിവാസിൽ താമസിക്കും വലിയേട്ട് മീത്തൽ നാരായണൻ (60) മരിച്ചു. ഫെബ്രുവരി ഏഴിന് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തിരുവങ്ങൂരിൽ വെച്ച് ടാങ്കർ ലോറി ഇടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നാരായണൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ചന്തു. അമ്മ: പരേതയായ നാരായണി. ഭാര്യ: സുമ മക്കൾ: അയന, അരുൺ
മരുമക്കൾ: അമൃത് കുണ്ടു പ്പറമ്പ് (ബയോ മെഡിക്കൽ എൻജിനിയർ) .സഹോദരങ്ങൾ: വിജയൻ ,കാർത്ത്യായനി സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ .
Comments