KERALAMAIN HEADLINES
വാർഡുതല സമിതികൾ പുറകോട്ട് പോയി – മുഖ്യമന്ത്രി
പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.
രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുന്ന സ്ഥിതിയാണ്. അവരെ കണ്ടെത്തി ക്വാറൻ്റീനിൽ ആക്കണം. ക്വാറന്റീന്‍ ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു
വാര്‍ഡുതല സമിതികളില്‍ പോലീസിന്റെ സാന്നിധ്യമുണ്ടാവണം. കോവിഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments