KERALAUncategorized
വിഐപി സുരക്ഷയ്ക്കായി സംസ്ഥാനത്ത് പ്രത്യേക തസ്തിക രൂപീകരിച്ചു
സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചുമതല നൽകിയത്. ആംഡ് പൊലീസ് ബറ്റാലിയൻ എസ് പിയായ ജയ്ദേവിനെ വിഐപി സെക്യൂരിറ്റി ചുമതലയുള്ള എസ്പിയായി നിയമിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാനായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്.
ഇൻറലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക. സപ്ലൈക്കോ എംഡിയായിരുന്ന സഞ്ചീബ് കുമാർ പട്ജോഷിയെ കോസ്റ്റൽ സുരക്ഷയ്ക്കുള്ള എഡിജിപിയായും നിയമിച്ചു.
Comments