വികസന കേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ വികസന കേന്ദ്രവും ലൈബ്രറിയും പ്രശസ്ത കവിയും എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിക്കാവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷനായിരുന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതനിൽ നിന്ന് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ സത്യചന്ദ്രൻ പൊയിക്കാവിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാശ്രീധരൻ പുസ്തക വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എംപി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ടി മനോജ്കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം ചൈത്ര വിജയൻ നന്ദിയും പ്രകടിപ്പിച്ചു