KOYILANDILOCAL NEWS
വികസന സെമിനാർ നടന്നു
കൊയിലാണ്ടി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ വികസന സെമിനാർ നടന്നു. ടൗൺഹാളിൽ നടന്ന സെമിനാർ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ പി സുധ അധ്യക്ഷയായിരുന്നു. ഉപാധ്യക്ഷൻ കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര, കെ ഷിജു, ഇ കെ.അജിത്, സി പ്രജില, പി കെ നിജില, നഗരസഭാംഗങ്ങളായ പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ, സമിതി അംഗങ്ങളായ ടി കെ ചന്ദ്രൻ, എൻ കെ ഭാസ്കരൻ, മുനിസിപ്പൽ എഞ്ചിനീയർ അരവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ, ജെ എച്ച്ഐ കെ എം പ്രസാദ്, സൂപ്രണ്ട് പി എസ് ബിജു എന്നിവർ സംസാരിച്ചു.
Comments