പിണറായി സർക്കാറിന്റെ അഴിമതിക്കും കെട്ടിട നിർമ്മാണഫീസ്‌വർധനവിനെതിരെയും ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ജനകീയകൂട്ടായ്മ നടത്തി

പിണറായി സർക്കാറിന്റെ അഴിമതിക്കും കെട്ടിട നിർമ്മാണഫീസ്‌വർധനവിനെതിരെയും ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ജനകീയകൂട്ടായ്മ നടത്തി. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ജനകീയകൂട്ടായ്മ ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അഴിമതിയിലും ജനവിരുദ്ധതയിലും ധൂർത്തിലും റെക്കോർഡിട്ട് മുന്നേറുന്ന സർക്കാറായി പിണറായി സർക്കാർ മാറിയിരിക്കയാണ്. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി അടിച്ചേൽപ്പിക്കുന്ന സർക്കാർ ലോകത്ത് മറ്റെവിടെയും കാണില്ല. കെട്ടിടനിർമാണ ഫീസ് കുത്തനെ കൂട്ടിയും പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വർധിപ്പിച്ചു കൊണ്ട് അക്ഷരാർത്ഥത്തിൽ പകൽ കൊള്ളയാണ് പിണറായി സർക്കാർ നടത്തിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ OBC മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി.എം. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് അധ്യക്ഷതവഹിച്ചു. കെ വി സുരേഷ്, വായനാരി വിനോദ്, അഡ്വ എ.വി നിധിൻ, കെ കെ വൈശാഖ്, അഭിൽ അശോക്, മാധവൻ ഒ എന്നിവർ സംസാരിച്ചു. പരിപാടിക്ക് ടി പി പ്രീജിത്ത്, നിഷ സി, രജീഷ് തൂവക്കോട്, രവി വല്ലത്ത്, കെ പി എൽ മനോജ്, കെ കെ സുമേഷ്, സി ടി രാഘവൻ, വി.കെ സുധാകരൻ, സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!