കൊച്ചി> ബലാത്സംഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാൻ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ പരാതിയിൽ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രിൽ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാൽ പോവുമെന്നും കമ്മിഷണർ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments