CRIME
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും.നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാർത്ഥൻ (61) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരവും, ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2018 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ കളിക്കാൻ പോവുമായിരുന്ന ബാലികയെ പ്രതി പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, ബാലിക പിന്നീട് ചിൽഡ്രസ്സൻസ് ഹോം ലെ കൗണ്സിലങ്ങിൽ പീഡന വിവരം പറയുകയായിരുന്നു.
കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്‌പെക്ടർ എം പി വിനീഷ്‌കുമാർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Comments