ഷാരോൺ വധം: ഗ്രീ​ഷ്മ​യു​ടെ ശ​ബ്​​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശ്ശാ​ല ഷാ​രോ​ൺ രാ​ജ്​ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യു​ടെ ശ​ബ്​​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം. ഗ്രീ​ഷ്മ​യും ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​ര​നും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം, ഗ്രീ​ഷ്മ ഷാ​രോ​ണി​ന്​ വാ​ട്​​സ്​​ആ​പ്​ അ​യ​ച്ച ശ​ബ്​​ദ സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ​രി​​ശോ​ധ​ന വി​ധേ​യ​മാ​ക്കും. ആ​കാ​ശ​വാ​ണി​യി​ൽ എ​ത്തി​ച്ചാ​കും ശ​ബ്​​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഗ്രീ​ഷ്മ​യെ ചൊ​വ്വാ​ഴ്ച ത​മി​ഴ്​​നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡം, തൃ​പ്പ​ര​പ്പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ​മാ​റ്റി​വെ​ച്ചു. ഇ​ന്ന്​ ശ​ബ്​​ദ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ത​മി​ഴ്​​നാ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കാ​നാ​ണ്​ നീ​ക്കം. ഗ്രീ​ഷ്മ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. അ​തി​നു​മു​മ്പ്​ പ​ര​മാ​വ​ധി തെ​ളി​വു​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കും.

കേ​സ്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ന്​ കൈ​മാ​റ​ണ​മെ​ന്ന അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം വ​ന്ന​ത്​ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്ത്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന​താ​ണ്​ നി​ർ​ണാ​യ​കം.

അ​ന്വേ​ഷ​ണം കൈ​മാ​റ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഷാ​രോ​ണി​ന്‍റെ കു​ടും​ബം നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കു​മെ​ന്ന്​ ഷാ​രോ​ണി​ന്‍റെ പി​താ​വ്​ ജ​യ​രാ​ജ്​ പ​റ​ഞ്ഞു.

Comments

COMMENTS

error: Content is protected !!