KERALAUncategorized
വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി
ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. പ്രൊമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ജില്ലാ ടൂറിസവും താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് യൂറോപ്പ 2ന് ഒരുക്കിയത്.
യൂറോപ്പ 2 വരവോടെ കൊച്ചിയിലെ ക്രൂയിസ് സീസണ് കൂടിയാണ് തുടക്കമായിരിക്കുന്നത്. ഒഴുകുന്ന കൊട്ടാരമെന്ന് അറിയപ്പെടുന്ന യൂറോപ്പ 2 ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ക്രൂയിസുകളില്‍ ഒന്നാണിത്. ചൊവ്വാഴ്ച രാത്രി പത്തിന് കപ്പല്‍ കൊച്ചിയില്‍ നിന്ന് തായ്ലന്ഡിലേക്ക് യാത്രയാകും.
Comments