സംസ്ഥാന സർക്കാർ സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗങ്ങൾക്ക് അഞ്ച് ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സ​ന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം വീതമാണ് ടീമംഗങ്ങൾക്ക് നൽകുക. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. സന്തോഷ് ട്രോഫിയിൽ പശ്ചിമബംഗാളിനെ ഷൂട്ടൗട്ടിൽ തകർത്താണ് കേരളം കിരീടം നേടിയത്.

സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ചൂടിയ കേരള താരങ്ങൾക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക-വഖഫ്-ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ഇക്കാര്യം പരിഗണനക്കെടുക്കുകയായിരുന്നു.

20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക. തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

 

Comments

COMMENTS

error: Content is protected !!