വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി

ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. പ്രൊമോഷന്‍ കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ജില്ലാ ടൂറിസവും താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് യൂറോപ്പ 2ന്  ഒരുക്കിയത്.

വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോദ സഞ്ചാരികളും 372 ജീവനക്കാരുമാണ് ഉള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തുമെന്ന് ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!