വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി നിർദേശം. ഇപ്പോൾ ലഭ്യമായ ട്രെയിന്‍ സര്‍വീസുകളേയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളേയോ ഇതിനായി ആശ്രയിക്കണമെന്നും എംബസി നിര്‍ദേശിക്കുന്നു.
യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ‘നമ്മുടെ സേനയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കുന്നതിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യ യുക്രൈൻ അധിനിവേശം ശക്തമാക്കി . യുദ്ധം ആറാം ദിവസം പിന്നിട്ടതോടെ അതിരൂക്ഷമായി റഷ്യ ആക്രമണം തുടരുകയാണ് .കേഴ്‌സൻ നഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
കൂടുതൽ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറി. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാർ അടിയന്തരമായി കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്.