CALICUTDISTRICT NEWS
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വടകര ജനമൈത്രി പോലീസും ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ ആന്റി നാർകോട്ടിക് ക്ലബ്ബിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വടകര എക്സ്സൈസ്സ്ലെ സിവിൽ എക്സ്സൈസ്സ് ഓഫീസർ കെ സിനീഷ് ക്ലാസ്സ് എടുത്തു.
ആന്റി നാർകോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ പി ഷെറീന ജുലിയറ്റ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ കെ സുനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സീനിയർ സിവിൽ പോലീസ് ഓഫീസർ അഷ്‌റഫ് ചിറക്കര, ടി എൻ ശ്രീജിത്ത്,ജൂബില എന്നിവർ സംസാരിച്ചു.
Comments