ANNOUNCEMENTSKERALA
വിദ്യാർഥികൾക്ക് വാക്സിൻ പ്രത്യേകമായി നൽകും
കോളേജ് വിദ്യാര്‍ഥികള്‍ക്ക് അടിയന്തിരമായി വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 – 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കും.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസ്സ് തുടങ്ങും. അവര്‍ക്കെല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കോവാക്‌സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments