വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചു ; മുംബൈയിലെ ബിസിനസുകാരനെതിരെ കേസെടുത്ത് പൊലീസ്

വിമാനത്തില്‍ സഹയാത്രികയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മുംബൈയിലെ ബിസിനസുകാരനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. മുംബൈയില്‍ ബിസിനസ് നടത്തുന്ന ശേഖര്‍ മിശ്രയ്‌ക്കെതിരെയാണ്(50) പൊലീസ് കേസെടുത്തിരിക്കുന്നത്. നവംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം. അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് പ്രാഥമിക വിവരം.

മാന്യമല്ലാത്ത പെരുമാറ്റം, മദ്യപിച്ച് മോശമായി പെരുമാറുക, പൊതുസ്ഥലത്ത് അശ്ലീലത കാണിക്കല്‍, എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ലംഘിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മിശ്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.’പ്രതി മുംബൈ നിവാസിയാണ്, എന്നാല്‍ ഇയാള്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണ് ഉളളത്, പൊലീസ് സംഘം അവിടെ എത്തിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യും’, ഡല്‍ഹി പൊലീസ് അറിയിച്ചു. ഡിസംബര്‍ 28നാണ് എയര്‍ലൈന്‍ സംഭവം പൊലീസിനെ അറിയിച്ചതെന്നും തുടര്‍ന്ന് അന്ന് തന്നെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ചെന്നായിരുന്നു പരാതി. സഹയാത്രികന്റെ നഗ്‌നതാ പ്രദര്‍ശനത്തിലുള്‍പ്പടെ ജീവനക്കാരോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

Comments
error: Content is protected !!