വിയോജിക്കുന്നവർക്ക് ജയിലും യോജിക്കുന്നവർക്ക് രാജ്യവും എന്നത് നീതിയായി. കല്പറ്റ നാരായണൻ
സ്വേച്ഛാധിപത്യത്തിൽ ഇഷ്ടമില്ലാത്ത ഭരണാധികാരികൾ കുറഞ്ഞു വരുകയും ജനാധിപത്യം അലസമാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് എന്നതാണ് വർത്തമാനകാല ദുര്യോഗമെന്നും വിയോജിക്കുന്നവർക്ക് ജയിലും യോജിക്കുന്നവർക്കെല്ലാം രാജ്യവുമെന്നത് ‘നീതി’യായി മാറിയിരിക്കുകയാണെന്നും പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ .
ഏഴാം നൂറ്റാണ്ടിന് പാകമായ ഒരു തത്വശാസ്ത്രം മാറ്റം കൂടാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രയോഗിക്കുന്നു എന്നതാണ് താലിബാനിസം. ആത്മവിമർശനം കൂടാതെയുള്ള അഫ്ഘാൻ വിമർശനമാണ് നമ്മിൽ, പലരുടേതും.അഫ്ഘാനിലെ മത ഭരണകൂടത്തിൻ്റെ സ്ത്രീവിരുദ്ധതയിൽ വേവലാതിപ്പെടുമ്പോൾ ഭാരതത്തിൽ നടമാടുന്ന ജനാധിപത്യവിരുദ്ധതയും സ്ത്രീവിരുദ്ധതകളും കാണാതെ പോകുന്നു. മോദിയെ വിമർശിച്ചാൽ രാജ്യദ്രോഹിയാകുമെന്നതു പോലെ കേരളത്തിൽ കെ റെയിലിനെ വിമർശിച്ചാൽ ഇടതുപക്ഷ വിരുദ്ധനാകും.
ഭാഷയിൽ ചില വ്യത്യാസങ്ങൾ കാണാമെങ്കിലും സ്വേച്ഛാധിപത്യത്തിൻ്റെ ഭാഷയാണത് കൽപ്പറ്റ നാരായണൻ പറഞ്ഞു.കെ.വി.ഹരിഹരൻ എഡിറ്റ് ചെയ്ത് ന്യൂസ്പ്രിംഗ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ലോകത്തിൻ്റെ മുറിവായി അഫ്ഘാൻ എന്ന പുസ്തകം ശ്രദ്ധ ആർട്ട് ഗാലറിയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ പുസ്തകം എൻ.വി.ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ടി. സുബൈർ അധ്യക്ഷത വഹിച്ചു.വിജയരാഘവൻ ചേലിയ, പി.കെ.പ്രിയേഷ് എന്നിവർ സംസാരിച്ചു. എ.ടി.മുരളി നന്ദി പറഞ്ഞു.