വിലക്കയറ്റത്തിനു പുറമേ പച്ചക്കറി ക്ഷാമവും മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു

വില കുതിച്ചുയരുന്നതിന് പുറമേ പച്ചക്കറി ക്ഷാമവും മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഈ പ്രതിസന്ധി ഒരു മാസത്തോളം തുടരുമെന്നാണ് പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.

കഴിഞ്ഞ മാസം 15 ന് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും ഇതു തന്നെയാണ്. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ തക്കാളിയും ഇഞ്ചിയും തീരെ കിട്ടാനില്ല.

മൈസൂര്‍, കോലാര്‍, തമിഴ്നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഇതുമൂലം കുതിച്ചുയരുകയാണ് പച്ചക്കറിയുടെ വില.

Comments

COMMENTS

error: Content is protected !!