വിലങ്ങാട് ഉരുൾപൊട്ടൽ: ബെന്നിയുടെ വീടിന് തറക്കല്ലിട്ടു
വിലങ്ങാട്: ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ കുറ്റിക്കാട്ടിൽ ബെന്നിയുടെ കുടുംബത്തിന് സിപിഐ നാദാപുരം മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിട്ടു. പാർട്ടി പ്രവർത്തകരുടെയും ബെന്നിയുടെ കുടുംബാംഗങ്ങളുടെയും പാലൂർ പള്ളി വികാരിയുടെയും സാന്നിധ്യത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എംഎൽഎ വീടിന് തറക്കല്ലിട്ടു. നിർമാണ കമ്മിറ്റി ചെയർമാൻ പി. ഗവാസ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ, പാലൂർ പള്ളി വികാരി ഫാ. പോൾ, പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, എം.ടി. ബാലൻ, സി.കെ. ബാലൻ, രാജു തോട്ടും ചിറ, കെ.പി. നാണു, വി.പി. ശശിധരൻ, കളത്തിൽ സുരേന്ദ്രൻ, ഐ.വി. ലീല, പി. ഭാസ്ക്കരൻ, പി.പി. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പി. കുഞ്ഞിരാമൻ, ടി.ജെ. വർഗ്ഗീസ്, പി.കെ. ശശി, ടി. കുമാരൻ, ജോർജ് കിഴക്കേക്കര, ടി. സുരേന്ദ്രൻ, റീജ അനിൽ, സി.എച്ച്. സതീ ദേവി, നിർമാണ കമ്മിറ്റി കൺവീനർ രാജു അലക്സ്, ട്രഷറർ ജലീൽ ചാലക്കണ്ടി എന്നിവർ പങ്കെടുത്തു.