വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ ഒക്ടോബര്‍ 12 ന്

     ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II (കാറ്റഗറി നം 276/2018)   തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായി പി.എസ്.സി നടത്തുന്ന ഒ എം ആര്‍ പരീക്ഷ ഒക്ടോബര്‍ 12 ന് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ക്ലാസ് റൂമില്‍ അഡ്മിഷന്‍ ടിക്കറ്റ്, പേന, ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ എന്നിവ മാത്രമേ അനുവദിക്കുകയുളളൂ.  ഉദ്യോഗാര്‍ത്ഥികളുടെ കൂടെ വരുന്ന രക്ഷിതാക്കളെ  പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!