CRIME

15കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, 40കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

അന്യസംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഒഡിഷ സ്വദേശി ചക്രധാര്‍ മാലിക്കിനെ (40) തൃക്കാക്കര എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വീട്ടിലെ കിടപ്പുമുറയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു പുറത്തറിഞ്ഞത്.

ചക്രധാര്‍ മാലിക്ക് കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ചക്രധാര്‍ മാലിക്ക് ഭാര്യയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കെട്ടിട ഉടമയെ അറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീല്‍ ചെയ്തു.ദമ്പതികളുടെ ഐ.ഡി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒമ്പത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button