CRIME

വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ

അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ സ്വദേശി മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയും അശ്വിനും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ബന്ധുക്കൾ വിവാഹനിശ്ചയം നടത്തിയിരുന്നു.

ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് യുവാവ് മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി പറഞ്ഞു.

10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്.ഐ അമ്മദ്, ജയസുധ, അനില, സജീർ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button