കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണ ബന്ധമാരോപിച്ച് കെ.ടി ജലീൽ

പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. ലീ​ഗിന്റേയും സ്ഥാപനങ്ങളുടേയും മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്ന ആരോപണവുമായി ജലീൽ പത്രസമ്മേളനം നടത്തി.

കള്ളപ്പണം വെളുപ്പിക്കാൻ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോ​ഗിച്ചു. എആർ ന​ഗർ ബാങ്കിൽ നിന്ന് 110 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയിൽ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണ്.

. പാണക്കാട് തങ്ങൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നൽകി .

എന്നാൽ ഹാജരാകാത്തതിനാൽ ഇ.ഡി പാണക്കാട്ടെത്തി.

രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് പണം തിരിച്ചു നല്‍കാമെന്ന് പറഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടു. ഇതിനിടയില്‍ 7 കോടി രൂപയുടെ രേഖകള്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കുകയും പണം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ 103 കോടി രൂപയുടെ നിക്ഷേപകര്‍ ഇതുവരെയും രേഖകള്‍ ഹാജരാക്കിയിട്ടില്ല

എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. അതിനുള്ള അംഗീകാരം ആ ബാങ്കിന് ഇല്ല.

ഇന്‍കംടാക്‌സ് 257 നിക്ഷേപകരുടെ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ 71 പേരുടെ പേരിലുള്ള 3.5 കോടി ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. ഈ 71 പേര്‍ക്കും നോട്ടീസ് അയച്ചപ്പോള്‍ ആ വിലാസങ്ങളില്‍ ഉള്ള ആരും ഇല്ല എന്ന് കാണിച്ച് മടങ്ങുകയായിരുന്നു.

എന്നും പത്രസമ്മേളനത്തിൽ അക്കമിട്ട് ആരോപണങ്ങൾ നിരത്തി.

Comments

COMMENTS

error: Content is protected !!