വിവാഹ വാഗ്‍ദാനം നൽകി പീഡനം;  യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: അഭിഭാഷകയായ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.  ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മൗണ്ട് സീയോണ്‍ ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി കുമ്പഴ സ്വദേശി അഭിജിത്ത് സോമനെയാണ് ആറന്‍മുള പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് നിയമ വിദ്യാർത്ഥി കൂടിയായി യൂത്ത് കോൺഗ്രസ് നേതാവ്.

അഭിജിത്ത് സോമന്‍ സഹപാഠിയായ തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഫീസടക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല. ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. കൊടുത്ത പണം കിട്ടാത്തതിനെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കേസെടുത്തതിന് പിന്നാലെ അഭിജിത്ത് സോമനെതിരെ യൂത്ത് കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ നീക്കി. പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി എം എം പി ഹസ്സൻ അറിയിച്ചു. 

Comments

COMMENTS

error: Content is protected !!