വിഷുവിന് വിഷ രഹിത പച്ചക്കറി

കീഴരിയൂർ: സി പി ഐ എം ൻ്റെ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായ ‘വിഷുവിന് വിഷരഹിത പച്ചക്കറി’ കൃഷിയുടെ കൊയിലാണ്ടി ഏരിയാ തല വിളവെടുപ്പ് ഉദ്ഘാടനം, കീഴരിയൂർ കുഴിവയലിൽ സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റഗം കെ കെ മുഹമ്മദ് നിർവ്വഹിച്ചു.

സംയോജിത കൃഷി പദ്ധതിയുടെ ഏരിയ പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. കൺവിനർ കെ ഷിജു, കെ ടി രാഘവൻ, ഐ സജീവൻ, എം സുരേഷ്, അമ്പിളി രാഗേഷ്, കർഷകരായ ടി എം കണാരൻ, കലന്തൻ കുട്ടി, ഹരീഷ്, രാജലക്ഷ്മി, ആയിഷ, നിഷ, എന്നിവർ പങ്കെടുത്തു. പി കെ ബാബു സ്വാഗതം പറഞ്ഞു.

Comments

COMMENTS

error: Content is protected !!