KOYILANDILOCAL NEWS
വിഷു, ഈസ്റ്റർ- പോലീസ് വിപുലമായ സുരക്ഷാ ഏർപ്പെടുത്തുന്നു
കൊയിലാണ്ടി: വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ പോലീസ് വിപുലമായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നു.കൊയിലാണ്ടിയിൽ മൂന്നോളം പെട്രൊളിംഗ് കേന്ദ്രങ്ങളും, ബൈക്ക് പെട്രോളിംഗും ഉണ്ടായിരിക്കും. ഉൾപ്രദേശങ്ങളിലും പരിശോധന കർശനമാക്കും. കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നവരെയും കസ്റ്റഡിയിലെടുക്കും.പ്രധാന ടുറിസം കേന്ദ്രങ്ങളായ കാപ്പാട്, അകലാപ്പുഴ, പാറപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിലും പോലീസിൻ്റെ പ്രത്യേക നിരക്ഷണം ഉണ്ടായിരിക്കും. വിഷുകണിയുടെ ഭാഗമായി പിഷാരികാവ്, പൊയിൽക്കാവ് ക്ഷേത്രങ്ങളിൽ പോലീസ് നിരീക്ഷിക്കുമെന്ന് കൊയിലാണ്ടി സി.ഐ.എൻ.സുനിൽകുമാർ പറഞ്ഞു.
Comments