CALICUTDISTRICT NEWS
വിസ്മയമായി പുഞ്ചപ്പാടം കൊയ്ത്തുത്സവം
നാടിന് വിസ്മയമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നാല് പേർ ചേർന്ന് നടത്തിയ കൃഷിയുടെ കൊയ്ത്തുത്സവം പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.തിരുവങ്ങൂരിൽ അഞ്ച് എക്കർ തരിശു ഭൂമിയിൽ അശോകൻ കോട്ട്, കെ ജി കുറുപ്പ് വിജയൻ കണ്ണഞ്ചേരി, ബാലു പൂക്കാട് എന്നിവർ ചേർന്നാണ് കൃഷിയിറക്കിയത് .
കൂടുതൽ തരിശുഭൂമി കൃഷി യോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. വൈസ് പ്രസിഡന്റ് കെ അജ്നാഫ്,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം ഷീല , വി കെ അബ്ദുൾ ഹാരിസ്, അതുല്യബൈജു , മെമ്പർമാരായ സുധ തടവങ്കയ്യിൽ, റസീന ഷാഫി, സി ലതിക,വിജയൻ കണ്ണഞ്ചേരി, പി ശിവദാസൻ , കൃഷി ഓഫീസർ വിദ്യ ബാബു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments