KOYILANDILOCAL NEWS
വി കെ കൃഷ്ണന് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്ന വി കെ കൃഷ്ണന് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ പി രാജേഷ് ഉപഹാര സമർപ്പണം നടത്തി. ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ, സി ജി സജിൽ കുമാർ സംസാരിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ കെ സുജിത്ത് നന്ദിയും പറഞ്ഞു.
Comments