വീടിനു മുകളിലേക്ക് മരം കയറ്റിവന്ന മിനി ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്

താമരശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളി രാജന്റെ നില ഗുരുതരമാണ്. മരത്തടി കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. കുന്നിന്റെ മുകളില്‍ നിന്ന് മരം കയറ്റിയ ലോറി താഴേക്ക് റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.  ലോറിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളിയായ രാജനാണ് ഗുരുതരമായി പരിക്കേറ്റത്. വണ്ടി മറിഞ്ഞപ്പോള്‍ ഇയാള്‍ മരത്തിന് അടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരെത്തി മരം മാറ്റിയാണ് രാജനെ പുറത്തെടുത്തത്. 

 

ലോറിയില്‍ ഒപ്പമുണ്ടായിരുന്ന ആളുടെ നില ഗുരുതരമല്ല. താമരശേരി സ്വദേശി മോഹനന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!