LOCAL NEWS
വീട് പണി നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മിഷ്യനിൽ കൈ കുടുങ്ങി അപകടം
അത്തോളി കൊളക്കാട് സമീപം വീട് പണി നടക്കുന്ന സ്ഥലത്തെ കോൺക്രിറ്റ് മിഷ്യനിൽ കൈ കുടുങ്ങി .പറമ്പത് സ്വദേശി രാജൻ(60)എന്നയാൾക്കാണ് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം പറ്റിയത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക്സ് ഉപകരണവും മറ്റു ടുൾസുകളും ഉപയോഗിച്ച് മിക്സിംഗ് ചേമ്പർ ഭാഗങ്ങൾ അഴിച്ചുമാറ്റി ഇദ്ദേഹത്തിൻറെ കൈ പുറത്തെടുക്കുകയും ചെയ്തു. തൊഴിലാളിയുടെ കൈമുട്ടിന് താഴെ ചതഞ്ഞു തൂങ്ങിയ നിലയിൽ ആയിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments