മേപ്പയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു

പരിപൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി 2022 – 23 മുതൽ 2026 – 27  നടപ്പിലാക്കുന്ന പുതിയ സാക്ഷരതാ  പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിൽനിന്നു പുറത്ത് നിൽക്കേണ്ടി വന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ 2022 ഒക്ടോബർ 8 ന് 14ാം വാർഡിലെ പുലപ്രക്കുന്ന് കോളനിയിൽ വെച്ച് പഞ്ചായത്ത് തല സർവ്വെ മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഭാസക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.പ്രകാശൻ സ്വാഗതവും, പ്രേരക് ബാബു കെ.കെ പദ്ധതി വിശദ്ധീകരിച്ചു. വാർഡ് കൺവീനർ ശശി വരവീണ, വിജി, രതീഷ് എന്നിവർ ആശംസകൾ നേർന്നു. പ്രേരക് സൗമിത്രി എം നന്ദി പറഞ്ഞു.

Comments

COMMENTS

error: Content is protected !!