വീഡിയോ ഗ്രാഫര്‍മാരെ നിയോഗിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വീഡിയോഗ്രാഫി ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുന്നു.

വിവിധ ദിവസങ്ങളില്‍ വീഡിയോഗ്രാഫി ചെയ്യാനുളള ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വീഡിയോഗ്രാഫര്‍മാരെ ഒന്നിച്ച് സജ്ജമാക്കാന്‍ കഴിവുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ ക്വട്ടേഷന്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം.

വീഡിയോ ഫുള്‍ എച്ച്.ഡി ആയി വേണം പകര്‍ത്തേണ്ടത്. ഡിവിഡി യിലോ ബ്ലൂ റേ ആയോ എംപി 4 ഫോര്‍മാറ്റില്‍ തയ്യാറാക്കി സമര്‍പ്പിക്കേണ്ടതുമാണ്.
40 മീറ്റര്‍ ദൂരപരിധിയില്‍ വരെ വീഡിയോ ചിത്രീകരിക്കുന്നതിനുതകുന്ന വീഡിയോ ക്യാമറ ഉണ്ടായിരിക്കണം്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ ലഭിക്കും.

Comments

COMMENTS

error: Content is protected !!