CALICUTDISTRICT NEWS
വീണ്ടും കാട്ടുതീ;പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ മങ്കയം കൈതച്ചാൽ എറമ്പറ്റ വളവിനു താഴെ സ്വകാര്യ തോട്ട ഭൂമിയിലാണ് ഇന്നലെ തീപടർന്നത്.
കിനാലൂർ മങ്കയത്ത് തോട്ടഭൂമിയിൽ വീണ്ടും കാട്ടുതീ പടർന്നു. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ മങ്കയം കൈതച്ചാൽ എറമ്പറ്റ വളവിനു താഴെ സ്വകാര്യ തോട്ട ഭൂമിയിലാണ് ഇന്നലെ തീപടർന്നത്.
എറമ്പറ്റ വളവിലെ കുന്നിൻ ചെരുവിലെ പുൽമേടും ഉണങ്ങിയ കുറ്റിക്കാടുകളും തീപിടിച്ചതോടെ ആളിക്കത്തി. റബർ മരങ്ങളില്ലാതിരുന്നതും ജനവാസ കേന്ദ്രത്തിന് ഏറെ അകലെയായതും കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. നരിക്കുനി ഫയർ സ്റ്റേഷൻ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിൽ മൂന്നു യൂനിറ്റും കൊയിലാണ്ടിയിൽനിന്ന് ഒരു യൂനിറ്റു ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.കനത്ത വേനൽചൂടിൽ ഇടയ്ക്കിടെ പ്രദേശത്ത് കാട്ടുതീ പടരുന്നത് പ്രദേശവാസികളെയും കർഷകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ബാലുശ്ശേരി മണ്ഡലത്തിൽ എത്രയും പെട്ടെന്ന് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യം ശക്തമായി.
Comments