CALICUTDISTRICT NEWS
വീണ്ടും കുതിച്ച് സവാള വില; കിലോയ്ക്ക് 160 രൂപ
കോഴിക്കോട് ∙ സവാള വില വീണ്ടും ഉയരുന്നു. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് കാരണം. മൂന്നു ദിവസം മുൻപ് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. ദിനംപ്രതി 10 ലോഡ് സവാളയാണ് എത്താറുള്ളതെങ്കിലും ഇന്ന് രണ്ട് ലോഡ് സവോള മാത്രമാണ് എത്തിയത്.
വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സവോള ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് സവോള ക്ഷാമം വീണ്ടും രൂക്ഷമായത്.
Comments