KOYILANDILOCAL NEWS

വെറ്ററിനറി ആശുപത്രി കെട്ടിട സമുച്ചയം 6 ന് ഉൽഘാടനം


കൊയിലാണ്ടി :കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയം ഫിബ: 6 ന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. കന്നുകുട്ടി പരിപാലനം, ആര്‍.പി. വിജിലന്‍സ് യൂണിറ്റ്, റീജിയണല്‍ അനിമല്‍ ഹസ്ബബന്ററി സെന്റെര്‍ തുടങ്ങിയവയുടെ ജില്ലാതലഓഫീസുകള്‍ ഇവിടെയായിരിക്കും പ്രവര്‍ത്തിക്കുക.

രാവിലെ 10- 30 ന് നടക്കുന്ന ചടങ്ങില്‍ കെ.ദാസന്‍എം.എല്‍.എ.അദ്ധ്യക്ഷനായിരിക്കും. നഗരസഭാ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എം.ദിലീപ് മുഖ്യ പ്രഭാഷണം നടത്തും. കര്‍ഷകര്‍ക്ക് കുടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായാണ് ഓഫീസ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. 2018ല്‍ വകുപ്പ് മന്ത്രി തന്നെയാണ് തറക്കല്ലിട്ടത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button