LOCAL NEWS
വെളിയണ്ണൂർക്കാവ് ഭഗവതി ക്ഷേത്രം കാർത്തിക വിളക്ക് ആറാട്ട് മഹോൽസവത്തിന് കൊടിയേറി
കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയ ണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ടുമഹോത്സവത്തിന് ചൊവ്വാഴ്ച രാത്രി കൊടിയേറി. തന്ത്രി കാട്ടുമഠം ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.തുടർന്ന് വെളിയണ്ണൂർ സത്യൻ മാരാരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ താലപ്പൊലി എഴുന്നള്ളിപ്പ് നടന്നു. മെഗാ മ്യൂസിക്കൽ, മിമിക്സ് ഷോയും അരങ്ങേറി. ഏഴിന് ബുധനാഴ്ച അന്നദാനം, ഇളനീർക്കുല വരവ്, കാർത്തിക ദീപം തെളിയിക്കൽ, തായമ്പക, മെഗാ തിരുവാതിര, പള്ളിവേട്ട എന്നിവ നടക്കും. എട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Comments