KOYILANDILOCAL NEWS
വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 7.30ഓട് കൂടിയാണ് മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72 )വയസ്സാണ് വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടിവീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ നാട്ടുകാരായ രണ്ടുപേർ സ്ത്രീയെ താങ്ങിപ്പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. ശേഷം സേന റസ്ക്യു നെറ്റ് കിണറ്റിൽ ഇറക്കി മൂന്നുപേരെയും കയറ്റുകയും ചെയ്തു. പിന്നീട് സ്ത്രീയെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു.പരിക്ക് ഗുരുതരമല്ല. ASTO പ്രമോദ് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പി കെ ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വികെ,ഷിജു ടി പി,നിധിപ്രസാദ് ഇ എം,ഷാജു കെ,നിതിൻരാജ്,ഹോംഗാർഡ് മാരായ ഓംപ്രകാശ്,രാജീവ് വിടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments