DISTRICT NEWS
വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസിലെ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെൺകുട്ടികൾ കടന്നുകളഞ്ഞത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും കുട്ടികള്‍ ചാടിപ്പോയ സംഭവമുണ്ടായിരിക്കുന്നത്.
Comments