നൂറു ശതമാനം ഇ- സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്

സാങ്കേതിക സാക്ഷരതയിൽ വിപ്ലവകരമായ നേട്ടം കരസ്ഥമാക്കിയ മണിയൂർ പഞ്ചായത്തിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. സർക്കാർ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാകുന്ന ഈ കാലത്ത് സാങ്കേതിക സാക്ഷരത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരുവർഷം നീണ്ട കാലയളവിൽ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പിലാക്കിയ ഭരണസമിതിയെ കലക്ടർ അഭിനന്ദിച്ചു. മണിയൂർ ​ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി. കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!