DISTRICT NEWS
വേനൽക്കാലം കടുക്കുന്നത് ജില്ലയിൽ കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
മലയോര മേഖലയിലടക്കം വരൾച്ചയുടെ തുടക്കമായി. പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വയലുകൾ വരണ്ടുണങ്ങുകയും കൃഷിയിടങ്ങൾ വാടുകയും ചെയ്‌തു. ഒന്നു മുതൽ ഒന്നര ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ വർഷം താപനില ഉയർന്നത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 129 ശതമാനമാണ് ജില്ലയിൽ മഴക്കുറവ്. കരിഞ്ഞുണങ്ങും കാർഷിക മേഖല
വേനൽക്കാലം കടുക്കുന്നത് ജില്ലയിൽ കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. വിഷുവിന് വിളവെടുക്കാൻ പാകത്തിൽ നാടെങ്ങും പച്ചക്കറി കൃഷി സജീവമാണിപ്പോൾ. എന്നാൽ വെള്ളം കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നെല്ല്, പച്ചക്കറി കൃഷി തുടങ്ങിയവയെയാണ് കൂടുതൽ ബാധിക്കുക. വരൾച്ച കഠിനമായാൽ വിളവെടുപ്പിൽ 10 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
ജില്ലയിൽ തിങ്കളാഴ്‌ച 36 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഒറ്റ ദിവസംകൊണ്ട് രണ്ടു ഡിഗ്രി സെൽഷ്യസാണ് കൂടിയത്.
Comments