KOYILANDILOCAL NEWS
വേനൽ മഴയും കാറ്റും വ്യാപകമായ കൃഷി നാശം
പേരാമ്പ്ര: വേനൽ ചൂടിന് ആശ്വാസമായെത്തിയ മഴയെ തുടർന്നുണ്ടായ കാറ്റിൽ വ്യാപകമായ കൃഷിനാശം. കൊമ്പത്തത്തു പാടശേഖരത്തിൽ പെട്ട വാളൂർ ഭാഗത്താണ് നിരവധി പേരുടെ കൃഷി നശിച്ചത്. മൊട്ടൻതറമൽ അമ്മദ്, മീത്തലെ തട്ടാൻകണ്ടി മൊയ്തി എന്നിവരുടെ വാഴയും കപ്പയുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. കുലച്ചതും കുലയ്ക്കാറായതുമായ നൂറോളം വാഴയും മൂപ്പെത്താത്ത നൂറ്റമ്പതോളം കപ്പയുടെ തടവുമാണ് നശിച്ചത്.അമ്പതിനായിരം രൂപയുടെ നഷ്ടം എം ടി അമ്മതിനും പതിനയ്യായിരം രൂപയുടെ നഷ്ടം മീത്തലെ തട്ടാൻകണ്ടി മൊയ്തിക്കും സംഭവിച്ചതായി കണക്കാക്കുന്നു.
Comments